സ്വകാര്യ രജിസ്‌ട്രേഷന്‍യുഎഇയില്‍ നിരവധി അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും

കോഴിക്കോട്: യുഎയില്‍ നിരവധി അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു. വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് രജിസ്—ട്രേഷന്‍, വിദൂര വിദ്യാഭ്യാസം എന്നീ മാര്‍ഗത്തിലൂടെ ബിരുദ കോഴ്—സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ജോലി നഷ്ടപ്പെടാന്‍ കാരണം. മലബാര്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഏറെ പ്രതിസന്ധിയിലായത്.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം വഴി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യുഎഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. റഗുലര്‍ കോഴ്—സുകാര്‍ക്കു മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിലെ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് ഡിസ്റ്റന്‍സ് എന്നോ പ്രൈവറ്റ് എന്നോ സമാനമായതോ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. അതേസമയം റഗുലര്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഇന്റേണല്‍, എക്‌സ്—റ്റേണല്‍ എന്ന രീതിയില്‍ മാ ര്‍ക്ക് രേഖപ്പെടുത്തിയവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാ ന്‍ കടമ്പകളേറെയുണ്ട്. നേരത്തെ സ്വകാര്യ കോളജുകളില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ യുഎഇയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കെങ്കിലും റഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാവുമെന്ന് അധ്യാപകര്‍ പറയുന്നു. ഏതെങ്കിലും ഒരു സ ര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യതാ സ ര്‍ട്ടിഫിക്കറ്റ് എന്ന ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്. പാരലല്‍ കോളജിലും മറ്റു സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ബിരുദവും ബിരുദാനന്തര കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ കോളജിലെ കുട്ടികള്‍ക്ക് നല്‍കുന്ന സമാന സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ക്കും നല്‍കിയിരുന്നത്. പ്രൈവറ്റ്, ഡിസ്റ്റന്‍സ് എന്നിങ്ങനെയുള്ള വേ ര്‍തിരിവ് രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം സര്‍ട്ടിഫിക്കറ്റ് തുല്യത ലഭിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന മറുപടിയാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്നത്. കേരളത്തിലെ സമന്വയ അറബിക് കോളജുകളില്‍ പഠിച്ചിറങ്ങിയവര്‍ക്കൊന്നും ഈ പ്രശ്‌നമുള്ളതിനാല്‍ യുഇഎയില്‍ അധ്യാപക ജോലി ചെയ്യാന്‍ കഴിയുന്നില്ല. നിലവില്‍ അധ്യാപകരായി ജോലിചെയ്യുന്നവര്‍ക്ക് അവിടെ തുടരണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതു ലഭിച്ചിട്ടില്ലെങ്കി ല്‍ യുഎഇ സ്—കൂള്‍ അധികൃതര്‍ വിസ പുതുക്കി നല്‍കുകയില്ല. തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ഇപ്പോള്‍ തന്നെ പിരിച്ചുവിടല്‍ തുടങ്ങിയിട്ടുണ്ട്്. വിസ പുതുക്കാത്തവരെ ജോലിക്കു വച്ചാല്‍ വിദ്യാലയ അധികൃതരി ല്‍ നിന്നും വലിയ ഫൈനും ഈടാക്കുന്നുണ്ട്.
യുഎഇയിലെ ദുബൈ, അബൂദബി എന്നീ ഏമിറേറ്റ്—സുകളിലൊഴികെ ഇതു നടപ്പാക്കിക്കഴിഞ്ഞു. മറ്റു ജിസിസി രാജ്യങ്ങളിലേക്കും ഈ നിയമം വ്യപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ വന്ന ഈ നടപടി ഉടന്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. യുഎഇയില്‍ ജോലിചെയ്യുന്ന അധ്യാപകരില്‍ ചിലര്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീറുമായി നേരിട്ട് ചര്‍ച്ചനടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാല യ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനും സര്‍ക്കാരുമാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ബഷീര്‍ അറിയിച്ചത്.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുല്‍വഹാബ് എംപി, മന്ത്രി കെ ടി ജലീല്‍ എന്നിവരെയും നോര്‍ക്ക അതോറിറ്റിയെ യും അധ്യാപക പ്രതിനിധികള്‍ കണ്ടിട്ടുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റിനു തുല്യത നല്‍കാന്‍ യുഎയുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടു കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തുക മാത്രമേ വഴിയുള്ളൂ. ഇനിമുതല്‍ മോഡ് ഓഫ് സ്റ്റഡിയില്‍ റഗുലര്‍ എന്നു രേഖപ്പെടുത്തുകയും വേണ്ടിവരും.

RELATED STORIES

Share it
Top