സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സുപ്രിംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്കെതിരേ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം വാങ്ങി തങ്ങള്‍ക്ക് തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് സ്വകാര്യ മാനേജുമെന്റുകളുടെ പതിവാണെന്നു കോടതി പറഞ്ഞു. ഇതുവഴി യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുകയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
മുമ്പ് കോടതിയിലെത്തിയ നിരവധി കേസുകളിലൂടെ ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദാക്കിയതിനെതിരേ കോളജിലെ പത്തു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. തങ്ങളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റിവച്ചു.

RELATED STORIES

Share it
Top