സ്വകാര്യ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കല്‍; നിയമം ലഘൂകരിക്കണമെന്ന്

നിലമ്പൂര്‍: സ്വാകാര്യ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതിയോഗം പ്രമേയം അവതരിപ്പിച്ചു. ഇതിനു പുറമേ അമ്പുമല ആദിവാസി കോളനിയിലേക്കുള്ള റോഡിനു ബദല്‍ മാര്‍ഗം കണ്ടെത്താനും യോഗം നിര്‍ദ്ദേശം നല്‍കി.
നിലവില്‍ പൊതു ആവശ്യങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണെന്നും ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതനാണു വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
ചാലിയാര്‍ പഞ്ചായത്തില്‍ അമ്പുമല കോളനിയിലേക്കുള്ള നിലവിലെ റോഡിനു ബദലായി കക്കാടം പൊയിലില്‍ നിന്നും പുതിയ റോഡിനായി സ്ഥലം കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് പുതിയ റോഡിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം.
തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ബിഎസ്എന്‍എല്‍ കേബിള്‍ സ്ഥാപിക്കുന്നതിനായി ചാലുകീറിയതോടെ തടസ്സപ്പെട്ട കുടിവെള്ള വിതരണം തടസ്സപ്പെട്ട  വിഷയത്തില്‍ ബിഎസ് എന്‍ എല്‍, പിഡബ്ല്യൂഡി, വാട്ടര്‍ അതോറിറ്റി സംയുക്ത യോഗം ചേര്‍ന്ന് അടിയന്തരമായി പ്രശ്‌ന പരിഹാരം കാണണമെന്നും താലൂക്ക് വികസന സഭ നിര്‍ദ്ദേശം നല്‍കി.
നേതാക്കള്‍ക്ക്
സ്വീകരണം ഇന്ന്
മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പുതിയ സംസ്ഥാന നേതാക്കള്‍ക്ക് മലപ്പുറം ജില്ല കമ്മിറ്റി  സ്വീകരണം നല്‍കും.  ഇന്ന്  വൈകുന്നേരം 6 മണിക്ക് തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് പ്രഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top