സ്വകാര്യ ബസ് െ്രെഡവറെ ആറംഗ സംഘം നടുറോഡിലിട്ട് മര്‍ദ്ദിച്ചു

ശാസ്താംകോട്ട: സിപിഎം നിയന്ത്രണത്തിലുള്ള കെസിറ്റി ബസിലെ െ്രെഡവറെ ആറംഗ സംഘം നടുറോഡില്‍ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു.
തടയാന്‍ ശ്രമിച്ച  കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റു. സാരമായി പരിക്കേറ്റ ചാരുംമൂട് സ്വദേശികളായ െ്രെഡവര്‍ വിനോദിനെയും (35) കണ്ടക്ടര്‍ പ്രകാശിനെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചോടെ ഭരണിക്കാവ് ടൗണിലാണ് സംഭവം.
കായംകുളത്ത് നിന്നെത്തി ശാസ്താംകോട്ടയില്‍ ട്രിപ്പ് അവസാനിപ്പിക്കേണ്ട ബസ് ഭരണിക്കാവില്‍ നിര്‍ത്തി ആളിറക്കുമ്പോള്‍ ആറംഗ സംഘം പാഞ്ഞെത്തി െ്രെഡവറുടെ ഭാഗത്തെ വാതില്‍ വഴി മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് അവര്‍ ബസിനകത്ത് കയറിയും െ്രെഡവറെ വളഞ്ഞ് വച്ച് തല്ലി. ഈ ഘട്ടത്തിലാണ് കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റത്.
നൂറ് കണക്കിന് നാട്ടുകാരും യാത്രക്കാരും നോക്കി നില്‍ക്കെയായിരുന്നു ഈ സംഘടിത ആക്രമണം.
ഇതില്‍ ഒരാള്‍ ബൈക്കില്‍ വരവെ ബസ് െ്രെഡവര്‍ അലക്ഷ്യമായ ഓടിച്ച് അപകട ഭീഷണി ഉയര്‍ത്തിയതാണ് മര്‍ദിക്കാന്‍ കാരണമെന്ന് പറയുന്നു

RELATED STORIES

Share it
Top