സ്വകാര്യ ബസ് സമരം: വ്യാപാരമേഖലയ്ക്ക് തിരിച്ചടി

പാലക്കാട്: സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് തുടരുമ്പോള്‍ വ്യാപാര മേഖലയ്ക്കും തിരിച്ചടി. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തൊട്ട് വന്‍കിടക്കാര്‍ക്കുവരെ കച്ചവടം മോശമാണ്. നേരത്തെ തന്നെ ജിഎസ്്ടിയടക്കമുള്ള പല കാരണങ്ങള്‍ കൊണ്ട് വ്യാപരമേഖലകള്‍ മാന്ദ്യത്തിലായിരുന്നു. ഇതിനിടെയെത്തിയ ബസ് സമരവും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു.
അത്യാവശ്യക്കാരൊഴികെ നഗരത്തിലെത്താത്തതാണ് കവച്ചടം മോശമാക്കുന്നത്. ടീസ്റ്റാള്‍, ഹോട്ടലുകള്‍ എന്നിവടിങ്ങളില്‍ പോലും കച്ചവടം പകുതിയായി കുറഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയും സമാന്തര സര്‍വീസും പ്രധാനകേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ഒഴുക്കില്ല. സ്‌റ്റേഡിയം ബസ്റ്റാന്റിലെ പല കടകളും ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. തെരുവോരത്തെ കച്ചവടക്കാര്‍ക്കും ബസ് സമരം പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനിടെ, സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് യാത്ര ക്ലേശം ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഗ്രാമീണ മേഖലകളിലടക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത് ആശ്വാസകരമായി. കട്ടപ്പുറത്ത് കിടക്കുന്ന ബസുകളടക്കം നേരെയാക്കിയാണ് നിരത്തിലിറക്കി ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായത്. അതേ സമയം ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയില്ലാത്തതിനാല്‍ ഇവിടങ്ങളിലെ യാത്ര ക്ലേശം തുടരുകയാണ്. പാലക്കാട്, മണ്ണാര്‍ക്കാട്, വടക്കഞ്ചേരി, ചിറ്റൂര്‍ ഡിപ്പോകളില്‍ കൂടുതല്‍ സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധിദിവസമായിരുന്നിട്ട് പോലും  വരുമാനം വര്‍ധിച്ചിട്ടുണ്ട്. സാധാരണകിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് പലഡിപ്പോകളിലും ലഭിച്ചിരിക്കുന്നത്. ഇന്നലെ ജില്ലയില്‍ 33,088,85 രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം.
പാലക്കാട് ഡിപ്പോയില്‍ 15,76,586,മണ്ണാര്‍ക്കാട് 4,84,000, ചിറ്റൂര്‍: 76,8090, വടക്കഞ്ചേരി 33.08885 രൂപയായിരുന്ന വരുമാനം. സാധാരണ സര്‍വീസ് നടത്തിയാല്‍ 26 ലക്ഷം രൂപമാത്രമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചിരുന്നത്. ചെര്‍പ്പുളശേരി, പട്ടാമ്പി, ഗുരുവായൂര്‍,ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, പല്ലശ്ശന, ചിറ്റൂര്‍, നെന്മാറ, ഗോവിന്ദാപുരം, കോട്ടായി, പെരുങ്ങോട്ടുകുര്‍ശി ഭാഗത്തേക്ക് സര്‍വീസ് നടത്തി.

RELATED STORIES

Share it
Top