സ്വകാര്യ ബസ് മുന്‍ ജീവനക്കാരന്‍ കലക്ടറേറ്റില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

കോട്ടയം: മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മുന്‍ ജീവനക്കാരന്‍ കലക്ടറേറ്റില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ആര്‍പ്പൂക്കര സ്വദേശി ഏറത്ത് വീട്ടില്‍ ഇ പി വര്‍ഗീസാണ് (71) ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. കഴിഞ്ഞ 20 വര്‍ഷമായി പെന്‍ഷനു വേണ്ടി  ഓഫിസ് കയറിയിറങ്ങുകയാണു വര്‍ഗീസ്. കുറച്ചു തുക കിട്ടിയെങ്കിലും കുടിശ്ശിക ഇനത്തില്‍ 60,000 രൂപ ഇനിയും ലഭിക്കാനുണ്ട്. ഇതിനായി കലക്ടറേറ്റിലെത്തിയതായിരുന്നു വര്‍ഗീസ്. എന്നാല്‍ യോഗം നടക്കുന്നതിനാല്‍ കലക്ടറെ കാണാനായില്ല. ഇതില്‍ മനം നൊന്ത വര്‍ഗീസ് വിശ്രമമുറിയില്‍ വച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ജീവനക്കാര്‍ ചേര്‍ന്ന് വര്‍ഗീസിനെ ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED STORIES

Share it
Top