സ്വകാര്യ ബസ്സ്റ്റാന്റ് മല്‍സ്യ മൊത്തവിതരണ കേന്ദ്രമായി മാറി

വെഞ്ഞാറമൂട്: സ്വകാര്യ ബസ്സ്റ്റാന്റ് മല്‍സ്യ മൊത്ത വിതരണ കേന്ദ്രമായി മാറി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും അവ നടപ്പാക്കുന്നതിലും സംഭവിച്ച പിഴവും ആസൂത്രണമില്ലായ്മയും കാരണം നഷ്ടമായത് ലക്ഷങ്ങള്‍.
നെല്ലനാട് പഞ്ചായത്ത് അധികൃതര്‍ വെഞ്ഞാറമൂട് ജങ്ഷന് സമീപം 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച സ്വകാര്യ ബസ് സ്റ്റാന്റാണ് ആദ്യം കുച്ചു കാലം ഉപേക്ഷിക്കപ്പെട്ട നിലയിലും പിന്നീട് മല്‍സ്യ മൊത്തവിതരണ കേന്ദ്രവുമായി മാറിയത്്. ഒരേക്കറോളം സ്ഥലത്താണ് ബസ് സ്റ്റാന്റ് നിര്‍മിച്ചിരിക്കുന്നത്. അതേസമയം, വെഞ്ഞാറമൂട് ചന്തയോട് ചേര്‍ന്ന് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് മല്‍സ്യഫെഡിന്റെ സഹായത്തോടെ രണ്ടേകാല്‍ കോടി രൂപ മുടക്കി മല്‍സ്യ മൊത്തവിതരണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഒരു കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ഫലത്തില്‍ സ്വകാര്യ ബസ്സ്റ്റാന്റ് മല്‍സ്യ മൊത്ത വിതരണ കേന്ദ്രവും മല്‍സ്യ മൊത്ത വിതരണ കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടവും സ്ഥലവും അനാഥമായും കിടന്ന് സാമൂഹിക വിരുദ്ധരുടെ താവളമായിട്ടുണ്ട്.

RELATED STORIES

Share it
Top