സ്വകാര്യ ബസ്സില്‍ സംഭാവന ചോദിച്ച് ബക്കറ്റുമായി മന്ത്രിയെത്തി: അന്തംവിട്ട് യാത്രക്കാര്‍

ചാലക്കുടി: െ്രെപവറ്റ് ബസ്സിനുള്ളില്‍ സംഭാവനക്കായി ബക്കറ്റുമായെത്തിയ മന്ത്രിയെ യാത്രക്കാരിയും വയോധികയുമായ വീട്ടമ്മക്ക് അദ്യം മനസ്സിലായില്ല. പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ബക്കറ്റിലിടണമെന്ന് മന്തി പറഞ്ഞപ്പോഴും ആളെ മനസ്സിലാക്കാതെ വീട്ടമ്മ പഴ്‌സ് തുറന്നു. എന്നാല്‍ ബക്കറ്റുമായെത്തിയിരിക്കുന്നത് മന്ത്രിയാണെന്ന് ബി ഡി ദേവസ്സി എംഎ ല്‍എ പറഞ്ഞപ്പോള്‍ വീട്ടമ്മക്ക് മാത്രമല്ല ബസ്സിനകത്തുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും അമ്പരപ്പ്. മന്ത്രി കെ ടി ജലീലാണ് ബസ്സ് യാത്രക്കാരെ അമ്പരിപ്പിച്ച് അപ്രതീക്ഷിതമായി ബസ്സിനകത്തെത്തിയത്. ചാലക്കുടി ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി സംഘടിപ്പിച്ച കാരുണ്യയാത്രയുടെ ഉത്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു മന്ത്രി. യാത്രയുടെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചതിന് ശേഷം മന്ത്രി ബസ്സ് ജീവനക്കാരില്‍ നിന്നും ബക്കറ്റ് വാങ്ങി ബസ്സിനകത്ത് കയറുകയായിരുന്നു. പ്രളയത്തിന് ശേഷം കേരളം പ്രതിസന്ധിയിലാണ്. കേരളത്തെ സഹായിക്കാനായി അയല്‍രാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഹായങ്ങളാണ് എത്തുന്നത്. മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത സഹായങ്ങളാണ് കേരളത്തിന് ലഭിക്കുന്നത്. ഇതിന് കാരണം മലയാളികളുടെ സാന്നിധ്യം ലോകത്തിലെല്ലായിടത്തും ഉണ്ട് എന്നതാണ്. ചെന്നയിലേതടക്കം എവിടെ ദുരന്തമുണ്ടായാലും മലയാളികള്‍ സഹായവുമായി എത്തും. ഇത് മലയാളികളുടെ മാത്രം പ്രത്യേകതയാണ്. മറ്റുള്ളവരുടെ കഷ്ടകാലത്ത് നമ്മള്‍ സഹായം നല്‍കിയാല്‍ നമുക്ക് കഷ്ടകാലം വരുമ്പോള്‍ സഹായിക്കാനായി അവരെത്തും മന്ത്രി പറഞ്ഞ് നിര്‍ത്തി. യാത്രക്കാര്‍ മനസ്സറിഞ്ഞ് സഹായങ്ങള്‍ ബക്കറ്റിലിട്ടത് കണ്ടപ്പോള്‍ മന്ത്രിയുടെ മനസ്സും നിറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, വാര്‍ഡ് കൗ ണ്‍സിലര്‍ വി ജെ ജോജി എന്നിവരും സന്നിഹിതരായിരുന്നു.കുന്നംകുളം: കുന്നംകുളം ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നൂറോളം ബസ്സുകളാണ് കാരുണ്യ യാത്രയുമായി ബാനറുകള്‍ കെട്ടിയും ബക്കറ്റുകള്‍ വെച്ചും നിരത്തിലിറങ്ങിയത്. കുന്നംകുളം ബസ്റ്റാന്‍ഡില്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ടി എസ് സിനോജ് ഫഌഗ് ഓഫ് ചെയ്തു. അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് പി ബി സദന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ കെ ഷാജഹാന്‍, പി മുകേഷ്, എം ബി സതീശന്‍, കെ ജെ മോഹനന്‍, എം ജി ജോഷി, പി സി തമ്പി പങ്കെടുത്തു.

RELATED STORIES

Share it
Top