സ്വകാര്യ ബസ്സിന്റെ വാതിലില്‍ വിദ്യാര്‍ഥി കുരുങ്ങി

പറവൂര്‍: വഴിക്കുളങ്ങരയില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ സ്വകാര്യ ബസ്സിന്റെ വാതില്‍ കുരുങ്ങി വിദ്യാര്‍ഥിയെ റോഡിലൂടെ ബസ് വലിച്ചുകൊണ്ടുപോയി. ബാഗിന്റെ വള്ളി പൊട്ടിയതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒന്‍പതരയോടെ വഴിക്കുളങ്ങരയിലായിരുന്നു അപകടം.
തുണ്ടത്തുംകടവ് മാലാംതുരുത്തില്‍ ജോയിയുടെ മകന്‍ ജിജോ(17)ആണ് അപകടത്തില്‍പ്പെട്ടത്. വാണിയക്കാട് ക്രിസ് കാപ്പല്‍ കോളജിലേക്കു പോവാനായി സ്വകാര്യ ബസ്സില്‍ എത്തിയ ജിജോ വഴിക്കുളങ്ങരയില്‍ ഇറങ്ങി.
പിന്നാലെ എത്തിയ മറ്റൊരു ബസ്സിന്റെ തുറന്നു കെട്ടിവച്ച വാതിലാണു ജിജോയുടെ ബാഗില്‍ ഉടക്കിയത്. അപകടം കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി.
ജിജോയെ ഡോണ്‍ബോസ്‌ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയ്ക്കു പരിക്കേറ്റിട്ടുണ്ട്. അപകടം വരുത്തിയ സ്വകാര്യ ബസ് തിരികെ വന്നപ്പോള്‍ വഴിക്കുളങ്ങരയില്‍ ഓട്ടോഡ്രൈവര്‍മാര്‍ തടഞ്ഞുനിര്‍ത്തിയതിനെത്തുടര്‍ന്നാണ് കണ്ടക്ടര്‍ ആശുപത്രിയിലെത്തിയത്.
ബസ്സില്‍ ഡോര്‍ ചെക്കര്‍ ഇല്ലായിരുന്നു.

RELATED STORIES

Share it
Top