സ്വകാര്യ ഫഌറ്റില്‍ നിന്നും കക്കൂസ് മാലിന്യം; പ്രദേശവാസികളുമായി സഘര്‍ഷത്തിനിടയാക്കി

കാക്കനാട്: ജില്ലാ ആസ്ഥാനമായ കാക്കനാട് സ്വകാര്യ ഫഌറ്റില്‍ നിന്നും കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നത് പ്രദേശവാസികളുമായി സഘര്‍ഷത്തിനിടയായി.
കാക്കനാട് വിഎസ്എന്‍എല്ലി ന് സമീപം ഹോയി സാലഫഌറ്റില്‍ നിന്നുമാണ് കക്കൂസ് മാലിന്യം പൊട്ടി സമീപത്തെ കുടിവെള്ള സ്രോതസിലേക്കും സമീപത്തെ വീടുകളിലെക്കും ഒഴുകുന്നത്.
പ്രദേശത്തെ വീടുകളില്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഒ വര്‍ഗീസ് ബിജു അളകാപുരി, അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിയാണ് കക്കൂസ് മാലിന്യം വലിയ കുഴിയുണ്ടാക്കി ഭൂമിക്കടിയിലേക്ക് ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടത്. കുഴി നിറഞ്ഞ് നൂറ് കണക്കിന് ആളുകള്‍ താമസിക്കുന്ന അതേ ഫഌറ്റിലെ കുഴല്‍ കിണറ്റിലേക്കാണ്  ഒഴുകിയെത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുമായി വാക്കേറ്റും ബഹളവുമുണ്ടായി.  ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണി, നഗരസഭ  വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ ലിജി സുരേഷ്, ആന്റണി പരവര എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി ഫഌറ്റുകാര്‍ക്ക് നോട്ടീസ് കൊടുത്തു.
ഒരു വര്‍ഷത്തിനിടെ ഈ ഫഌറ്റില്‍ നിന്നും പല തവണ കക്കൂസ് മാലിന്യം പൊട്ടി ഒലിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം പേരിന് നോട്ടീസ് കൊടുത്ത് ഒതുക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലും പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാമെന്നും മാലിന്യം ഉടന്‍ നീക്കം ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
സെപ്ടിക് മാലിന്യം ഒഴുകുന്നത് പരിസരവാസികളുടെ ജീവിതത്തേയും ദോഷകരമായി ബാധിച്ചതിനാല്‍ നഗരസഭ പിഴ അടപ്പിക്കുമെന്നും വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സീസ് പറഞ്ഞു.

RELATED STORIES

Share it
Top