സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് കരിദിനമാചരിക്കും

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ ജീവനോടെ തീക്കൊളുത്തി കൊന്നതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനമാചരിക്കും. കോഴിക്കോട് ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടുമെന്നും അസോസി—യേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അസോസിയേഷന്‍ പ്രവര്‍ത്തകരും കറുത്ത ബാഡ്ജ്  ധരിച്ചാണ് എത്തുക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവം ഇതാദ്യമാണെങ്കിലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുതെന്നു സംഘടന എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസഫ് ചോതിരക്കുന്നേല്‍, ജില്ലാ പ്രസിഡന്റ് കെ ടി വര്‍ഗീസ്, പി എ ജോസ്, അരങ്ങില്‍ ഗിരീഷ് കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top