സ്വകാര്യ തോട്ടത്തില്‍ അറവുമാലിന്യം തള്ളല്‍: നാലുപേര്‍ അറസ്റ്റില്‍

കൊല്ലങ്കോട്: മുതലമട നീളിപ്പാറ ആനക്കട്ടിയിലെ സ്വകാര്യ തോട്ടത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.
സ്ഥലം കരാറിലെടുത്ത അത്തിക്കോട് പള്ളിമേട്ടില്‍ സെയ്ത് ഇബ്രാഹിം(40) മാലിന്യം കടത്തിയ മിനി ലോറി െ്രെഡവര്‍ കൊഴിഞ്ഞാമ്പാറ ആലമ്പാടിയില്‍ ശിവദാസ്(38), തൊഴിലാളികളായ അത്തിക്കോട് വെന്തപാളയത്തില്‍ സതീഷ്(44), ഗേ ാവിന്ദപുരം പുതൂരില്‍ ബാബു (42) എന്നിവരെയാണു കൊല്ലങ്കോട് പോലിസ് അറസ്റ്റു ചെയ്തത്.
പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം അറവു മാലിന്യം തള്ളുകയും പകര്‍ച്ചവ്യാധി ക്കു സാധ്യത സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട കെ ബാബു എംഎല്‍എയും ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റു ചെയ്ത നാലു പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.  പൊന്നാനി, പട്ടാമ്പി പ്രദേശങ്ങളിലെ അറവു മാലിന്യമാണു വെള്ളിയാഴ്ച്ച പുലര്‍ച്ചെ നീളിപ്പാറ ആനക്കട്ടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുവാന്‍ മിനി ലോറിയിലെത്തിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം കുഴിച്ചിടുകയായിരുന്നു. കെ ബാബു എംഎല്‍എ, ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസ് സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top