സ്വകാര്യവ്യക്തി നികത്തിയ തോട് പൂര്‍വസ്ഥിതിയിലാക്കി

അമ്പലപ്പുഴ: സ്വകാര്യവ്യക്തി നികത്തിയതോട് ആര്‍ഡിഒയുടെ നിര്‍ദ്ദേശാനുസരണം പൂര്‍വ്വ സ്ഥിതിയിലാക്കി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കപ്പക്കട പത്തില്‍പ്പാലത്തിനു സമീപത്തെ തോടാണ് ജെസിബി ഉപയോഗിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കിയത്.
ഭാഗ ഉടമ്പടിയായി കിട്ടിയ സ്ഥലത്ത് വീട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി നീരൊഴുക്കുണ്ടായിരുന്ന തോട് സ്വകാര്യവ്യക്തി നികത്തിയത്.സമീപത്തെ റോഡിനു കുറുകെ ഈരേത്തോട്ടിലേക്കുണ്ടായിരുന്ന തൂമ്പും അടച്ചിരുന്നു. ഇതോടെ സമീപവാസികളായ നിരവധി കുടുംബങ്ങളാണ് വെള്ളത്തിലായത്. തോടു പൂര്‍വ സ്ഥിതിയിലാക്കണമെന്നും നീരൊഴുക്കു സുഗമമാക്കണമെന്നുമാവശ്യപ്പെട്ട് ദുരിതബാധിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍ഡിഒ നടപടി കൈക്കൊണ്ടത്.

പഞ്ചായത്തംഗം പി ആര്‍ രതീഷ്, സെക്രട്ടറി വി ജെ പോള്‍, പുന്നപ്ര എസ്‌ഐ ആര്‍ ബിനു,വില്ലേജ് ഓഫിസര്‍ മുംതാസ്, ഗ്രീഷ്മ, ശബരി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോട് പൂര്‍വസ്ഥിതിയിലാക്കിയത്.

RELATED STORIES

Share it
Top