സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു; 5 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ -വൈക്കം റോഡില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം. ബസിനിടയില്‍ കാല്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി െ്രെഡവറായ നെട്ടൂര്‍ കൃഷ്ണാലയം പ്രദീപ് കുമാറിനെ (43) സ്‌റ്റേഷന്‍ അസിസ്റ്റന്റ്‌സ്‌റ്റേഷന്‍ ഓഫിസര്‍ കെ ടി അശോക് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുവാഹനങ്ങളിലേയും യാത്രാക്കാര്‍ക്ക് പരുക്കേറ്റു.  പലരുടെയും മൂക്കിനും പല്ലിനുമാണ് പരുക്ക്. അരയന്‍കാവ് മൂലപ്പാടത്ത് ലില്ലി (52), തിരുവല്ല വൈശാഖം വീട്ടില്‍ വൈശാഖ് (28) പനങ്ങാട് മരോട്ടിക്കല്‍ അനീഷിന്റെ ഭാര്യ രഞ്ജിനി (30), വൈക്കം കിഴക്കേ അയ്മന മൂസാക്കുട്ടിയുടെ ഭാര്യ ഷാഹിദ (49) തുടങ്ങിയവരെ പരിക്കുകളോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു.
ഇന്നലെ വൈകിട്ട് 3.30തിനായിരുന്നു സംഭവം. എറണാകുളം ഡിപ്പോയില്‍ നിന്നും ചങ്ങനാശേരിയിലേക്കു പോകുയായിരുന്ന കെഎസ്ആര്‍ടിസി ബസും പുതിയകാവ് ഭാഗത്തു നിന്നു വരുകയായിരുന്ന തലയോലപ്പറമ്പ് - കലൂര്‍ റൂട്ടിലോടുന്ന ലോഡ്കിങ് എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച കയറുകയാണുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
സ്വകാര്യ ബസിന്റെ െ്രെഡവറും, ക്ലീനറും ഓടിക്കളഞ്ഞതായാണ് വിവരം. ബസ് തുടക്കം മുതലേ അമിത വേഗത്തിലായിരുന്നുവെന്നും െ്രെഡവറും ജീവനക്കാരും തമ്മില്‍ സംസാരിച്ചു ബസ് ഓടിച്ചതാണ് അപകടത്തിനു കാരണമെന്നു യാത്രാക്കാര്‍ പറഞ്ഞു.
തൃപ്പൂണിത്തുറ സിഐമാരായ പി എസ് ഷിജു, വൈ നിസാമുദ്ധീന്‍, എസ്‌ഐമാരായ ഇ പി ഗീവര്‍ഗീസ്, സുനില്‍കുമാര്‍, ടി കെ അര്‍ജുനന്‍, പി എന്‍ റെജി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES

Share it
Top