സ്വകാര്യതകള്‍ പ്രധാനം

സാമൂഹിക മാധ്യമങ്ങള്‍ ഒളിത്താവളങ്ങളാണെന്ന തെറ്റിദ്ധാരണയില്‍ എല്ലാ സ്വകാര്യതകളും സെല്‍ഫിയായി ജനങ്ങളെ അറിയിക്കുന്ന ശീലം വ്യാപകമായിട്ടുണ്ട്. എന്തു കണ്ടാലും സെല്‍ഫിയെടുക്കുക എന്ന ശീലം ഒരുതരം എക്‌സിബിഷനിസമാവാനുള്ള സാധ്യതയേറെയാണ്. ഇന്ന് ഒരുമണിക്കൂര്‍ ജിമ്മിലായിരുന്നു, അരമണിക്കൂര്‍ കുഞ്ഞുങ്ങള്‍ക്ക് ഗൃഹപാഠം ചെയ്തുകൊടുത്തു, എറണാകുളത്തേക്കുള്ള യാത്രയില്‍ മസാലദോശ കഴിച്ചു, രക്തത്തില്‍ പഞ്ചസാര കുറയുന്നുണ്ട് എന്നൊക്കെ ലോകത്തെ അറിയിക്കുന്നതില്‍ വിശേഷിച്ചെന്തു കാര്യം. വ്യക്തിപരമായ അഭിരുചികൡ തൂങ്ങിയാണ് ഫേസ്ബുക്കും ആമസോണും അവരുടെ കച്ചവടം പൊടിപൊടിച്ചത്.
നിങ്ങള്‍ക്കൊരു രഹസ്യ കാമുകിയുണ്ടോ എന്ന ചോദ്യവുമായിട്ടാണ് കാംബ്രിജ് അനലിറ്റിക്ക ജനങ്ങളുടെ കുളിമുറികളിലേക്ക് എത്തിനോക്കിയത്. പലരെയും കെണിയില്‍പ്പെടുത്തിയ ആ ചോദ്യത്തിലൂടെ ദശലക്ഷക്കണക്കിനു സ്വകാര്യ വിവരങ്ങള്‍ അവര്‍ ശേഖരിച്ച് വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് നല്ല വിലയ്ക്ക് വിറ്റു. ലൈംഗിക അരാജകത്വവും നന്മതിന്മ  എന്നതൊക്കെ വെറും സങ്കല്‍പങ്ങളാണെന്ന ധാരണയും പ്രചരിപ്പിക്കുന്നവരും അവരറിയാതെ അത്തരമൊരു വ്യവസ്ഥയുടെ ഗുണം പറ്റുന്നവരോ ഇരകളോ ആയി മാറുന്നു. ജീവിതത്തില്‍ എല്ലാം തുറന്നുവയ്‌ക്കേണ്ടതല്ല എന്ന ഗുണപാഠം ഇതിലുണ്ട്.

RELATED STORIES

Share it
Top