സ്റ്റോപ്പ് മെമ്മോ കൈപ്പറ്റിയില്ല; പഞ്ചായത്ത് പരാതി നല്‍കി

ബാലരാമപുരം: അമ്പലത്തിലേക്കുള്ള റോഡ് നിര്‍മാണമെന്ന് വരുത്തി സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ് കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നു.
നിര്‍മാണ പ്രവര്‍ത്തനം നി ര്‍ത്തിവയ്ക്കാല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിട്ടും അത് കൈപ്പറ്റാത്തതിനെ തുടര്‍ന്ന്്് പഞ്ചായത്ത് പോലിസിന് പരാതി നല്‍കി. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ 15ാം വാര്‍ഡിലെ ഇടമനക്കുഴി താന്നിമൂട് വോപിലക്കാരിമുത്ത് മരിയമ്മന്‍ ക്ഷേത്ര റോഡിലാണ് ഫ്‌ളാറ്റുടമ കൈ യേറി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ഗ്രാമപ്പഞ്ചായത്തംഗം രാജേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അന്വേഷണത്തില്‍ റോഡ് കൈയേറി ഇന്റര്‍ലോക്ക് ചെയ്യുന്നതായി ബോധ്യപ്പെടുകയും ഫഌറ്റുടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
കൈപ്പറ്റാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ബാലരാമപുരം പോലിസിന് പരാതി നല്‍കി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സൈഡ് ഓടയും നിര്‍മിച്ച് പകുതിയോളം ഭാഗം കോണ്‍ഗ്രീറ്റും ചെയ്തിരുന്നത് പൊളിച്ച് മാറ്റിയാണ് നിര്‍മാണം. 200 മീറ്ററില്‍ കൂടുതല്‍ ഭാഗത്താണ് വെട്ടിപൊളിച്ച് ഇന്റര്‍ലോക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നത്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയപ്പോ ള്‍ ഫഌറ്റുടമ ക്ഷേത്രക്കാരാണ് പണി ചെയ്യുന്നതെന്ന് പറഞ്ഞാണ് കൈപ്പറ്റാത്തത്. എന്നാല്‍ ക്ഷേത്ര കമ്മിറ്റി ഇത് നിരസിച്ചു.

RELATED STORIES

Share it
Top