സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍

അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തിന്റെയും ലോകത്തിന്റെയും അവസ്ഥയെക്കുറിച്ചും സുപ്രധാന വിഷയങ്ങളില്‍ രാജ്യം സ്വീകരിക്കാന്‍ പോവുന്ന നയങ്ങളെക്കുറിച്ചും നടത്തുന്ന വാര്‍ഷിക പ്രഭാഷണത്തിനാണ് ഈ പേരു നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ ജനുവരി മാസത്തിലാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക. ആ മാസം അവസാനം തന്നെയാണ് ഓരോ വര്‍ഷവും ഈ പ്രഭാഷണം നടത്താറുള്ളതും.കഴിഞ്ഞദിവസമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ പ്രഭാഷണം നടന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു പ്രഭാഷണം. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആദ്യ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്, അമേരിക്കയ്ക്ക് നാണക്കേടായി മാറിയ ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടുമെന്നായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ പിടിച്ചുകൊണ്ടുവന്ന് ഭേദ്യം ചെയ്യാനായി ജോര്‍ജ് ബുഷിന്റെ കാലത്ത് ആരംഭിച്ച തടവറയാണിത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമാണ് ഗ്വണ്ടാനമോയില്‍ കാലങ്ങളായി നടന്നതെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിരുന്നു.ഒബാമയ്ക്ക് തടവറ അടച്ചുപൂട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ, തടവുകാരില്‍ ഒരുപാടു പേരെ അതത് നാടുകളിലേക്കു തിരിച്ചയക്കാന്‍ കഴിഞ്ഞു. പക്ഷേ, ട്രംപ് പറയുന്നത് ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടുകയില്ല എന്നാണ്. പീഡനങ്ങളുടെ ഒരു പുതുയുഗമാണ് അദ്ദേഹം വിഭാവന ചെയ്യുന്നത്.

RELATED STORIES

Share it
Top