സ്റ്റുഡന്റ് പോലിസ് കാഡറ്റ് ജില്ലാതല സമ്മര്‍ ക്യാംപ്
kasim kzm2018-04-08T09:54:44+05:30
പത്തനംതിട്ട: സ്റ്റുഡന്റ് പോലിസ് കേഡറ്റ് ജില്ലാതല സമ്മര്‍ ക്യാംപ്(വിജയഭേരി) നാളെ മുതല്‍ 13 വരെ കടമ്പനാട് കെആര്‍കെപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി നടക്കും. 720 കേഡറ്റുകള്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ശങ്കരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികളുടെ സ്വഭാവരൂപവത്കരണം, വ്യക്തിത്വവികാസം എന്നിവ ലക്ഷ്യമിട്ടുള്ള ക്യാംപ് എസ്പിസി ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് നടത്തുന്നത്. ക്യാംപിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ കളലക്ടര്‍ ആര് ഗിരിജ മുഖ്യപ്രഭാഷണം നടത്തും. സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടിയ എസ്ഐ ജി ജയചന്ദ്രന് നായര്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നു നാരീശക്തി പുരസ്കാരം നേടിയ ഡോ.എം എസ് സുനില്‍ എന്നിവരെ ആദരിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്പിസി കേഡറ്റുകളെയും ചടങ്ങില്‍ അനുമോദിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാര്‍, ഡിഡിഇ സി കെ ഗോപി, ഡിവൈഎസ്പിമാരായ പി കെ ജഗദീഷ്, ആര് പ്രദീപ് കുമാര്‍, എസ് റഫീക്, എ സന്തോഷ് കുമാര്‍, ആര് സുധാകരന്‍പിള്ള, ആര് ജോസ് സംസാരിക്കും.
13ന് രാവിലെ 7.30ന് സെറിമോണിയല്‍ പരേഡോടെയാണ് ക്യാംപിന്റെ സമാപനം.