സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തി

ഈരാറ്റുപേട്ട: രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു.
സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഈരാറ്റുപേട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ സി ജി സനല്‍ കുമാര്‍ പരേഡ് സല്യൂട്ട് സ്വീകരിച്ചു. പരേഡില്‍ എം എഫ് അബ്ദുല്‍ഖാദര്‍ കാഡറ്റുകള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഷ്‌ലി കെ ബി, അഖ്‌സ ഖാന്‍ എന്നിവര്‍ പരേഡ് കമാണ്ടര്‍മാരും അഫ്‌ന സക്കീര്‍, ഷഹനാസ് റാഷിദ് എന്നിവര്‍ പ്ലാറ്റൂണ്‍ കമാണ്ടര്‍മാരുമായിരുന്നു.
തുടര്‍ന്ന് സമാപനച്ചടങ്ങും കേഡറ്റുകളുടെ കലാപരിപാടികളും നടന്നു. കമ്യൂണിറ്റി പോലിസ് ഓഫിസര്‍മാരായ അന്‍സാര്‍ അലി, സാലമ്മ ജേക്കബ്, രതീഷ് വിശ്വനാഥ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top