സ്റ്റീല്‍ മില്ലില്‍ വാതകച്ചോര്‍ച്ച; 6 മരണം

അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിഷവാതകം ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. സ്വകാര്യ സ്റ്റീല്‍ മില്ലിലാണ് അപകടമുണ്ടായത്. മില്ലിലെ റോളിങ് യൂനിറ്റ് അറ്റകുറ്റപ്പണിക്കുശേഷം പ്രവര്‍ത്തിച്ചപ്പോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ചോര്‍ന്നത്.
രണ്ടു തൊഴിലാളികള്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ ഇലക്ട്രീഷ്യന്‍മാരും മൂന്നു പേര്‍ ഫാബ്രിക്കേഷന്‍ തൊഴിലാളികളുമാണ്. രണ്ടുപേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസീല്‍ കമ്പനിയായ ഗെര്‍ദാവിന്റെ ഉടമസ്ഥതയിലുള്ളതാണ്  മില്‍.

RELATED STORIES

Share it
Top