സ്റ്റിക്കറുകള്‍ കാണപ്പെടുന്നത് തുടരുന്നു; പോലിസ് നെട്ടോട്ടത്തില്‍

അമ്പലപ്പുഴ: വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കാണപ്പെടുന്നത് തുടരുന്നു. പരിഭ്രാന്തി വേണ്ടെന്ന് പോലിസും അധികൃതരും ആവര്‍ത്തിക്കുമ്പോഴും കറുത്ത സ്റ്റിക്കറുകളുടെ ഉറവിടം സംബന്ധിച്ച് പോലിസ് അന്വേഷണം ഇരുട്ടില്‍ത്തപ്പുകയാണ്. അമ്പലപ്പുഴ പുന്നപ്ര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓരോ ദിവസവും പുതിയ വീടുകളിലാണ് സ്റ്റിക്കറുകള്‍ കാണുന്നത്. ആദ്യ ദിവസങ്ങളില്‍ തെക്കല്‍, വടക്കന്‍ പ്രദേശങ്ങളിലെ ചില വീടുകളില്‍ മാത്രം കണ്ടിരുന്ന കറുത്ത സ്റ്റിക്കര്‍ ഇതിനു ശേഷം ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. നീര്‍ക്കുന്നം, പുന്നപ്ര ,കുറവന്‍തോട് എന്നീ പ്രദേശങ്ങളിലാകെ അനേകം വീടുകളിലാണ് സ്റ്റിക്കര്‍ കണ്ടത്. ഇതില്‍ ആള്‍താമസമില്ലാത്ത വീടുകളും ഉള്‍പ്പെടും. ജനല്‍ചില്ല് കമ്പനികള്‍ നിര്‍മിക്കുന്ന സ്റ്റിക്കറാണിതെന്ന പോലിസിന്റെ വിശദീകരണം ശരിയല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇവ പുതുതായി എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. വീടുകളില്‍  സാധനങ്ങള്‍ വില്‍ക്കാനെത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ സ്റ്റിക്കര്‍ പതിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാക്കാനും പോലിസിന് കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top