സ്റ്റാലിന്റെ പേര്ഉപേക്ഷിച്ച പൗത്രന്‍ അന്തരിച്ചുമോസ്‌കോ: പ്രഗല്‍ഭ റഷ്യന്‍ തിയേറ്റര്‍ ഡയറക്ടറും സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ പേരക്കിടാവുമായ അലക്‌സാണ്ടര്‍ ബുഡോന്‍സ്‌കി (75) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. റഷ്യന്‍ ഏകാധിപതിയുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടുന്നതിന് മാതാപിതാക്കള്‍ വിളിച്ച അലക്‌സാണ്ടര്‍ സ്റ്റാലിന്‍ എന്ന പേര് ഉപേക്ഷിച്ച് പില്‍ക്കാലത്ത് മാതാവിന്റെ സഹായിയുടെ പേരായ ബുഡോന്‍സ്‌കി പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.  വര്‍ഷങ്ങളായി മോസ്‌കോയിലെ സെന്‍ട്രല്‍ റഷ്യന്‍ ആര്‍മി തിയേറ്ററിന്റെ മേധാവിയാണ് ഇദ്ദേഹം.

RELATED STORIES

Share it
Top