സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പാ പദ്ധതി

കൊല്ലം: ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രഫഷനലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനുള്ള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പദ്ധതിയില്‍ പരമാവധി 30 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും.  ഗ്രാമപ്രദേശത്ത്  98000 രൂപവരെയും നഗരപ്രദേശത്ത് 120000 രൂപവരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രഫഷനലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. ഇതേ വരുമാന പരിധിയിലുള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗത്തിലെ പ്രഫഷനലുകള്‍ക്ക്  20 ലക്ഷം രൂപവരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ആറു ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തിലെ പ്രഫഷനലുകള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്.   തിരിച്ചടവ് കാലയളവ് 84 മാസം വരെ.
അപേക്ഷകന്‍ സംസ്ഥാനത്തെ ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രഫഷനല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബി ആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ)  പൂര്‍ത്തീകരിച്ചവരുമായിരിക്കണം.  പ്രായം 40 വയസ് കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂനിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂ കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂനിറ്റ്,  എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രഫഷനല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനംവരെ വായ്പ അനുവദിക്കും. ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രഫഷനലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ നല്‍കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും തിരിച്ചടയ്ക്കണം.താല്‍പ്പര്യമുള്ളവര്‍  ംംം.സയെരറര.രീാ വെബ്‌സൈറ്റില്‍ മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ പങ്കെടുക്കണം.

RELATED STORIES

Share it
Top