സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ രണ്ടംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി

കളമശ്ശേരി: കളമശ്ശേരി നഗരസഭയില്‍ ഇന്നലെ നടന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ രണ്ടംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാജഹാന്‍ കടപ്പള്ളിയുടെയും സമിതി അംഗം വി എസ് അബൂബക്കറിന്റെയും വോട്ടുകള്‍ അസാധുവായത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാജഹാന്‍ കടപ്പള്ളിയും ഇടതുസ്ഥാനാര്‍ഥി എ എ പരീ തുമായിരുന്നു സ്ഥാനാര്‍ഥികള്‍. സമിതിയില്‍ യുഡിഎഫിന് 5 അംഗങ്ങളും എല്‍ഡിഎഫിന് 2 അംഗങ്ങളുമാണുള്ളത്. ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാജഹാന്‍ കടപ്പള്ളിയുടെയും യുഡിഎഫ് അംഗം വി എസ് അബൂബക്കറിന്റെയും വോട്ടുകള്‍ അസാധുവായെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി രണ്ടിനെതിരേ മൂന്ന് വോട്ടിന് ഷാജഹാന്‍ കടപ്പള്ളി വിജയിക്കുകയായിരുന്നു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദുമനോഹരനെ മൂന്നിനെതിരേ നാലുവോട്ടുകള്‍ക്ക് യുഡിഎഫിലെ സുല്‍ഫത്ത് ഇസ്മായില്‍ പരാജയപ്പെടുത്തുകയായിരുന്നു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ റീനാ സുരേന്ദ്രനെ മൂന്നിനെതിരേ നാലുവോട്ടുകള്‍ക്ക് യുഡിഎഫിലെ റൂഖിയ ജമാല്‍ പരാജയപ്പെടുത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ 20 നാണ് സ്റ്റാന്റിങ് കമ്മറ്റിയിലെ ചെയര്‍മാന്‍മരായ മുന്നുപേര്‍ രാജിവച്ചത്. പിന്നീട് നേതൃത്വം ഇടപ്പെട്ട് രാജിവച്ചവരെ തന്നെ മത്സരിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top