സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിക്ക് മുകളില്‍ കയറി അഭയാര്‍ഥിയുടെ പ്രതിഷേധം

ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സീറോ ടോളറന്‍സ് നയത്തില്‍ പ്രതിഷേധിച്ച് അഭയാര്‍ഥി യുവതി സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ മുകളില്‍ നിന്നു ചാടുമെന്നു ഭീഷണി മുഴക്കി.
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ നിന്നു കുടിയേറിയ തെരേസെ ഒകൗമൗ (44) ആണു പ്രതിമയുടെ കാലിന്റെ ഭാഗത്തു കയറിയിരുന്നു പ്രതിഷേധിച്ചത്. അനുനയിച്ച് താഴെയിറക്കിയ യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ റൈസ് ആന്റ് റെസിസ്റ്റ് എന്ന സംഘടനയില്‍ അംഗമാണെന്നാണു വിവരം. യുവതി പ്രതിമയിലേക്കു കയറിയതിനെ തുടര്‍ന്നു പോലിസ് സമീപത്തു നിന്നു വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. മൂന്നു മണിക്കൂറിനു ശേഷമാണ് ഇവരെ  സുരക്ഷാ ഉദ്യോഗസ്ഥര്‍  താഴെയിറക്കി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ യുവതിയുടെ  പ്രതിഷേധം സംഘടനയുടെ അറിവോടെയല്ലെന്നു റൈസ് ആന്റ് റെസിസ്റ്റിന്റെ നേതാവ് മാര്‍ട്ടിന്‍ ജോസഫ് ക്വിന്‍ വ്യക്തമാക്കി.
അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ച് നേരത്തെ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിക്ക് സമീപം റൈസ് ആന്റ് റെസിസ്റ്റിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.

RELATED STORIES

Share it
Top