സ്റ്റംപിങില്‍ പുത്തന്‍ റെക്കോഡിട്ട് എം എസ് ധോണി


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റിയിലൂടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തുന്ന നായകനെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 91 മല്‍സരങ്ങളില്‍ നിന്ന് 33 സ്റ്റംപിങ് അക്കൗണ്ടിലുള്ള ധോണി പാകിസ്താന്‍ താരം കമ്രാന്‍ അക്മലിന്റെ പേരിലുള്ള 32 സ്റ്റംപിങിന്റെ റെക്കോഡാണ് തിരുത്തിയത്. ഈ പട്ടികയില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹ്‌സാദാണ് (28) മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹിം (26), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (20) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും ധോണിയുടെ പേരിലാണ്. 49 ക്യാച്ചുകളാണ് കുട്ടി ക്രിക്കറ്റിലെ ധോണിയുടെ സമ്പാദ്യം. വെസ്റ്റ് ഇന്‍ഡീസിന്റെ ദിനേഷ് രാംദിനാണ് (34) ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.

RELATED STORIES

Share it
Top