സ്മിത്ത് പുറത്ത്, രാജസ്ഥാനെ രഹാനെ നയിക്കുംമുംബൈ: പന്തില്‍ കൃത്രിമം കാട്ടിയതിനെത്തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സ്റ്റീവ് സ്മിത്ത് രാജിവച്ചു. സ്മിത്തിന് പകരം അജിന്‍ക്യ രഹാനെയാവും ഇത്തവണ രാജസ്ഥാനെ നയിക്കുക. രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണിലാണ് രാജസ്ഥാന്‍ റോയല്‍സ് തിരിച്ചെത്തുന്നത്. നായകസ്ഥാനമൊഴിഞ്ഞെങ്കിലും സ്മിത്ത് ഈ സീസണില്‍ രാജസ്ഥാനൊപ്പം കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അതേ സമയം സ്മിത്തിന് ഐസിസി ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന തരത്തിലും റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top