സ്മിത്ത് തൊട്ടതെല്ലാം റെക്കോഡ്, ഈ റെക്കോഡില്‍ മുന്നില്‍ ബ്രാഡ്മാന്‍ മാത്രംസിഡ്‌നി: ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ അതിവേഗം 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം. ഇന്നലെ ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസിലെ അഞ്ചാം മല്‍സരത്തിലൂടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. 111 ഇന്നിങ്‌സില്‍ 6000 ടെസ്റ്റ് റണ്‍സ് തികച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിനൊപ്പമാണ് സ്മിത്ത് ഈ റെക്കോര്‍ഡ് പങ്കിടുന്നത്. 68 ഇന്നിങ്‌സില്‍ നിന്ന് ഇത്രയും റണ്‍സ് തികച്ച മറ്റൊരു ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് ഈ നേട്ടത്തില്‍ ഒന്നാമത്. ഇന്നലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അവസാന സെഷനില്‍ അരങ്ങേറ്റക്കാരന്‍ മാസന്‍ ക്രെയ്ന്‍ എറിഞ്ഞ പന്ത് സ്‌ക്വയര്‍ ലെഗില്‍ പായിച്ച് 26 പൂര്‍ത്തിയാക്കിയതോടെയാണ് സ്മിത്ത് ചരിത്രത്തില്‍ ഇടം നേടിയത്.

RELATED STORIES

Share it
Top