സ്മിത്തിന്റെ മുന്നില്‍ സചിനും വഴിമാറി, ഇനി മുന്നിലുള്ളത് ബ്രാഡ്മാന്‍പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ റെക്കോഡുകളുടെ പെരുമഴയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സചിനെയും മറികടന്ന് സ്മിത്ത് കുറിച്ച റെക്കോഡുകള്‍ ഇതാ.

1, അലന്‍ ബോര്‍ഡറിന് ശേഷം ആഷസില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്. 1993ലാണ് ബോര്‍ഡറുടെ നേട്ടം
2, ആഷസില്‍ രണ്ടോ അതിലധികമോ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി സ്മിത്ത്. ബോബി സിംപ്‌സണ്‍(2), വാലി ഹാമണ്ട്(4), ബ്രാഡ്മാന്‍ (8) എന്നിവരാണ് സ്മിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
2015ല്‍ ലോഡ്‌സിലാണ് സ്മിത്ത് ഇതിന് മുമ്പ് ആഷസില്‍ ഇരട്ട സെഞ്ച്വറി നേടിയത്.
3, തുടര്‍ച്ചയായ നാലാം വര്‍ഷവും സ്മിത്ത് 1000 ടെസ്റ്റ് റണ്‍സുകള്‍ സ്വന്തമാക്കി. ഈ നേട്ടത്തില്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്റെ റെക്കോഡിനൊപ്പം.
4, ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള രണ്ടാമെത്ത താരമായി സ്മിത്ത്. 62ന് മുകളില്‍ ശരാശരിയുള്ള സ്മിത്തിന് മുകളില്‍ 99.94 ശരാശരിയുള്ള ബ്രാഡ്മാന്‍ മാത്രം.
5, ഏറ്റവും വേഗത്തില്‍ 21 ടെസ്റ്റ് സെഞ്ച്വറി നേട്ടത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറെ കടത്തിവെട്ടി. 105 ഇന്നിങ്‌സുകളില്‍ നിന്ന് സ്മിത്ത് ഈ നേട്ടം കൈവരിച്ചപ്പോള്‍ 110 ഇന്നിങ്‌സുകളില്‍ നിന്നാണ് സചിന്റെ നേട്ടം.  ബ്രാഡ്മാനാണ് ഈ നേട്ടത്തിലും മുന്നില്‍.

RELATED STORIES

Share it
Top