സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട്: സ്പിരിറ്റ് കടത്ത് കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി പുഴയില്‍ തള്ളി. മൃതദേഹം കര്‍ണാടക ഉപ്പിനങ്ങാടി പുഴയില്‍ കണ്ടെടുത്തു. എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ചയ്യാട്ടെ സി എസ് ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണി(38)യാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഉപ്പിനങ്ങാടി പുഴയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെഞ്ചത്ത് കുത്തേറ്റതിന്റെയും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെയും പാടുകള്‍ മൃതദേഹത്തിലുണ്ട്. ഒരാഴ്ച മുമ്പാണ് ഉണ്ണിക്കുട്ടന്‍ പെരുമ്പാവൂരിലെ വീട്ടില്‍ നിന്നു പോയത്. കൂടെ നാലുപേരും ഉണ്ടായിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്. കേരള പോലിസിനെ കര്‍ണാടക പോലിസ് വിവരം അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top