സ്പിന്നില്‍ വട്ടം കറങ്ങി ദക്ഷിണാഫ്രിക്ക; ചരിത്രം രചിച്ച് കോഹ്‌ലിപ്പട


കേപ്ടൗണ്‍: വിരാട് കോഹ് ലിയ എന്ന വീര നായകന്റെ ബാറ്റിങ് കരുത്ത് ഒതു തവണകൂടി ആഫ്രിക്കന്‍ മണ്ണിനെ കീഴടക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്് 124 റണ്‍സിന്റെ ചരിത്ര ജയം. പുറത്താവാതെ 160 റണ്‍സെടുത്ത കോഹ്ലിയും എട്ടുവിക്കറ്റ് പങ്കിട്ട ചഹാല്‍-കുല്‍ദീപ് കുട്ടുകെട്ടുമാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. ആദ്യം ബാറ്റ്് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 303 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 40 ഓവറില്‍ 179 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാന്‍ (76) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
304 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ജെ പി ഡുമിനിയാണ് (51) ടോപ് സ്‌കോറര്‍. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായാണ് മൂന്ന് ഏകദിനം ജയിക്കുന്നത്. ആറ് മല്‍സര പരമ്പര നിലവില്‍ 3-0ന് ഇന്ത്യ മുന്നിലാണ്.

RELATED STORIES

Share it
Top