സ്പാനിഷ് ലാ ലിഗ : റയല്‍ മാഡ്രിഡിനെ വീണ്ടും പിന്നിലാക്കി മൂന്നടിച്ച് മുന്നേറി ബാഴ്‌സബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം ആവേശാന്ത്യത്തിലേക്ക്. ഓരോ മല്‍സരങ്ങള്‍ പിന്നിടുമ്പോഴും ഒന്നാംസ്ഥാനം കൈമാറി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇഞ്ചോടിഞ്ച് മുന്നേറുന്നു. എല്‍ക്ലാസികോ പോരാട്ടത്തോടെ മുന്നിലെത്തിയ ബാഴ്‌സയെ ശനിയാഴ്ച റയല്‍ പിന്തള്ളിയപ്പോള്‍ ഇന്നലെ കരുത്തന്‍ ജയത്തോടെ ബാഴ്‌സ വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. വീക്കെന്‍ഡ് മല്‍സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് എസ്പാന്യോളിനെ ബാഴ്‌സ മറികടന്നു. ലൂയിസ് സുവാരസിന്റെ ഇരട്ടഗോളിലാണ് ബാഴ്‌സ കാറ്റലന്‍ ഡെര്‍ബി ജേതാക്കളായി ഒന്നാംസ്ഥാനം തിരിച്ചെടുത്തത്.

RELATED STORIES

Share it
Top