സ്പാനിഷ് ഗ്രാന്റ് പ്രീ കിരീടം ലൂയിസ് ഹാമിള്‍ട്ടണ്ബാഴ്‌സലോണ: ഫോര്‍മുലവണ്‍ സ്പാനിഷ് ഗ്രാന്റ്പ്രീ കിരീടം മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്. മെഴ്‌സിഡസിലെ സഹതാരം വള്‍ട്ടേരി ബോത്താസുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു മണിക്കൂര്‍ 35 മിനിറ്റ് 29.972 സമയം കുറിച്ച് ഹാമിള്‍ട്ടണ്‍ കിരീടം ചൂടുകയായിരുന്നു. ബോത്താസ് 1.35.50.565 സമയം കുറിച്ച് രണ്ടാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ ( 1.35.56.845) മൂന്നാം സ്ഥാനത്തും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ (1.35.57.566) നാലാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. സ്പാനിഷ് ഗ്രാന്റ് പ്രീ കിരീടത്തോടെ 95 പോയിന്റുകളുമായി ഹാമിള്‍ട്ടണ്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 78 പോയിന്റുകളുള്ള സെബാസ്റ്റിയന്‍ വെറ്റലാണ് രണ്ടാം സ്ഥാനത്ത്. 58 പോയിന്റുള്ള മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്തും 48 പോയിന്റുകളോടെ ഫെരാരിയുടെ കിമി റെയ്‌ക്കോനാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

RELATED STORIES

Share it
Top