സ്പാനിഷ് കാളകള്‍ക്ക് നിര്‍ണായകം; ഇറാന്‍ കടമ്പ വെല്ലുവിളി


മോസ്‌കോ: പോര്‍ച്ചുഗലിനോട് സമനില വഴങ്ങി ലോകകപ്പില്‍ തുടങ്ങിയ കാളക്കൂറ്റന്‍മാര്‍ ഇന്ന് ഇറാനെതിരേ. റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന മികച്ച പ്രതിരോധനിരയാണ് ടീമിന്റെ മുഖമുദ്ര. എന്നാല്‍ മൊറോക്കോയ്‌ക്കെതിരായ ജയത്തോടെ 20 വര്‍ഷത്തിന് ശേഷം ഇറാന്‍ ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനം തനിച്ച് അലങ്കരിക്കുന്ന ഇറാന്‍ 2010ലെ ലോകചാംപ്യന്‍മാരുടെ മുന്നില്‍ മുട്ടുവിറയ്ക്കും.                                                                            മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിജിയയുടെ പിഴവുകളാണ് പോര്‍ച്ചുഗലിനെതിരായ മല്‍സരത്തിന് ടീമിന് സമനില വഴങ്ങാന്‍ വിനയായത്. ഇന്നത്തെ മല്‍സരത്തില്‍ സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ ഗോളിയായ ഡിജിയ മികച്ച ഫോം കണ്ടെത്തിയാന്‍ സ്‌പെയിനിന് ഇന്ന് ജയം സുനിശ്ചിതമാവും. പരാജയമറിയാതെ 21 മല്‍സരങ്ങള്‍ പിന്നിട്ട സ്‌പെയിനിനെ ഇന്ന് ഇറാന്‍ അട്ടിമറിച്ചാല്‍ ആ റെക്കോഡിന് വിള്ളല്‍ വീഴുകയും ചെയ്യും. ഇരുവരും തമ്മില്‍ പോരടിക്കുന്ന ആദ്യ മല്‍സരമാണ് ഇത്. മുമ്പ് മറ്റൊരു ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിട്ടപ്പോള്‍ 6-1 നാണ് സ്‌പെയിന്‍ വിജയാഹ്ലാദം മുഴക്കിയത്. ഒരിക്കല്‍ കൂടി ഏഷ്യന്‍ ടീമിനെ സ്‌പെയിന്‍ നേരിടുമ്പോള്‍ വിജയം ആരുടെ ഭാഗത്ത് നില്‍ക്കുമെന്ന് കണ്ടറിയാം.

RELATED STORIES

Share it
Top