സ്ഥിരം ഡോക്ടര്‍ ഇല്ല ; രോഗികള്‍ വലയുന്നു

വാണിമേല്‍: ദിനേന നൂറുകണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്ന വാണിമേല്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍ ഇല്ല. നേരത്തെ ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപ്പോയ ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ യോഗങ്ങളും മറ്റും നടക്കുന്ന ദിവസങ്ങളില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ ചികില്‍സ കിട്ടാതെ തിരിച്ചു പോകേണ്ട അവസ്ഥയാണിപ്പോള്‍.
പത്തോളം ആദിവാസി കോളനികള്‍ ഉള്ള ജില്ലയിലെ ഏക പട്ടികവര്‍ഗ്ഗ പഞ്ചായത്താണിത്. ആദിവാസികള്‍ അടക്കമുള്ള നിരവധി മലയോര നിവാസികളുടെ ഏകാശ്രയമാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം.  ഇവിടെ നിന്നും പ്രമോഷന്‍ ആയി പോയ ഡോക്ടര്‍ അനില്‍ കുമാറിനാണ് വളയം മെഡിക്കല്‍ ഓഫിസര്‍. അദ്ദേശം പിഎച്ച്‌സിയില്‍ ചുമതലയുണ്ടായിരുന്നപ്പോള്‍ ദിവസവും ഇരുനൂറ് പേര്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു.
വളയം സിഎച്ച്‌സിയില്‍ അധികമായി ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കെ വാണിമേല്‍ കേന്ദ്രത്തിലേക്ക് സ്ഥിരം ഡോക്ടറെ അനുവദിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.പ്രശ്‌നത്തിന് പരിഹാരം ആവശ്വപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎച്ച്‌സിക്ക്  മുന്നില്‍ ധര്‍ണ നടക്കുകയുണ്ടായി.സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ വാണിമേല്‍ പിഎച്ച്പിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫണ്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണറിയുന്നത്.
.

RELATED STORIES

Share it
Top