സ്ഥാപന മേധാവികള്‍ക്കെതിരേ കേസെടുത്തു

വടകര: ദേശീയ പാതയിലും, വടകര പഴയ ബസ് സ്റ്റാന്ഡിലേക്കുള്ള റോഡിലും ഗതാഗത തടസം സൃഷ്ട്ടിച്ചതിനു സ്ഥാപന മേധാവികള്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. ശനിയാഴ്ച വടകര ആശാ ആശുപത്രിക്ക് സമീപം തുറന്ന് പ്രവര്‍ത്തിച്ച റോയല്‍ വെഢിങ്‌സ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാര്‍ക്കെതിരെയാണ് ഐപിസി 283 പ്രകാരം കേസെടുത്തത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു സ്ഥാപനം ഉദ്ഘാടനം ചെയ്തത്. രാവിലെ പത്തരയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മെഗാ സ്റ്റാറിനെ കാണാന്‍ കാലത്ത് തന്നെ ആരാധകരും, നാട്ടുകാരുമായി ആയരങ്ങള്‍ എത്തിയതോടെ ദേശീയ പാതയും, പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലും ഗതാഗത തടസം സൃഷ്ട്ടിച്ചു.
ദീര്‍ഘ ദൂര യാത്രക്കാരടക്കമുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍പ്പെടുകയും സ്ഥാപനത്തിന് മുന്നിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടതോടെയാണ് പൊതുജനങ്ങളില്‍ പ്രതിഷേധമുണ്ടായത്. പ്രതിഷേധം വന്നതോടെയാണ് വടകര പോലിസ് കേസെടുത്തത്.

RELATED STORIES

Share it
Top