സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹാഫിസ് സഈദ് കോടതിയിലേക്ക്

ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅ്‌വ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്റെ മതപാഠശാലകളും ചികില്‍സാലയങ്ങളും പാകിസ്താന്‍ ഭരണകൂടം ഏറ്റെടുക്കുന്നതിനെതിരേ ഹാഫിസ് സഈദ് കോടതിയെ സമീപിക്കും.
ഇന്ത്യയെയും യുഎസിനെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് പാകിസ്താന്‍ ഭരണകൂടം ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നതെന്ന് ഹാഫിസ് സഈദ് അറിയിച്ചു. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലുമായി സംഘടനയുടെ മതപാഠശാലകളും ചികില്‍സാലയങ്ങളും ഭരണകൂടം ഏറ്റെടുത്തുകഴിഞ്ഞു. തന്നെ 10 മാസം യാതൊരു കാരണവും കൂടാതെ തടവില്‍ പാര്‍പ്പിച്ചു. ഇപ്പോള്‍ സംഘടനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്.
പഞ്ചാബ്, ബലൂചിസ്താന്‍, സിന്ധ്, ആസാദ്, കശ്മീര്‍ തുടങ്ങിയ പ്രവിശ്യകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ നടപടി തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


RELATED STORIES

Share it
Top