സ്ഥാനാര്‍ഥി നിര്‍ണയം: മിസോറാമില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

ഐസോള്‍: മിസോറാമിലെ സ്വയംഭരണ ജില്ലകളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. നവംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 40 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിന് മിസോറാം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവാല ജില്ലാ ഘടകങ്ങളില്‍ നിന്നു പട്ടിക ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഒരു ജില്ലയില്‍ നിന്നു മാത്രമാണ് പട്ടിക ലഭിച്ചത്. മറ്റു ജില്ലകളിലൊന്നും തര്‍ക്കം കാരണം സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനായിട്ടില്ല. സംസ്ഥാന നേതൃത്വത്തിനു താല്‍പര്യമില്ലാത്തവരെയാണ് ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുത്തത്. ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കം കാരണം പട്ടികകള്‍ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിനു സ്ഥാനാര്‍ഥിപ്പട്ടിക അയക്കാന്‍ സാധിക്കാത്തത്.

RELATED STORIES

Share it
Top