സ്ഥാനാര്‍ഥിയാവാന്‍പുത്തന്‍നിബന്ധനകളുമായി കോണ്‍ഗ്രസ്‌

ഭോപാല്‍: അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഫേസ്ബുക്ക് ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സുമെന്ന പുതിയ നിബന്ധനയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 15,000 ലൈക്കുള്ള ഫേസ്ബുക്ക് പേജും ട്വിറ്ററില്‍ 5,000 ഫോളോവേഴ്‌സും വേണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ വാട്‌സ്ആപ്പിലും സജീവമായിരിക്കണം. ബൂത്ത് തല പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ തീരുമാനത്തിന്റെ വിവരം വാര്‍ത്താ ഏജ ന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ സഹിതമാണ് എഎന്‍ഐ സംഭവം റിപോര്‍ട്ട് ചെയ്തത്. നിര്‍ബന്ധമായും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനും റീട്വീറ്റ് ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇന്നലെയാണ് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. 15നകം സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി നിര്‍ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top