സ്ഥല ഉടമസ്ഥതയെ ചൊല്ലി സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്‌

വാണിമേല്‍: സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. എട്ടുപേര്‍ക്ക് പരിക്ക്. വാണിമേല്‍ വെള്ളിയോട്ട് ഇന്നലെ രാവിലെയാണ് സംഭവം പരിക്കേറ്റവരെ വടകര,നാദാപുരം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വെള്ളിയോട്ടെ മന്നമ്പത്ത് ആലി (55), കക്കാടം വീട്ടില്‍ അലീമ (65) ഇരുവരും വടകര ആശുപത്രിയിലും എടക്കണ്ടി പത്തു (63), എടക്കണ്ടി നാസര്‍ (38) എടക്കണ്ടി അഷ്‌റഫ് (35) ,കക്കാടം വീട്ടില്‍ മുഹമ്മദ് നിയാസ് (15)നാദാപുരം ഗവ ആശുപത്രിയിലുമാണുള്ളത്. മന്നമ്പത്ത് കുടുംബക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥലം പള്ളിക്കമ്മിറ്റി അനധികൃതമായി കൈയേറി കൈവശം വെക്കുന്നു എന്നാരോപിച്ച് കുടുംബം പള്ളിക്കമ്മിറ്റിക്കെതിരെ  കോടതിയില്‍ കേസ് നടത്തി വരികയാണ്.
ഉടമാവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടിയാണ് കേസ്. അതിനിടെ ഈ വര്‍ഷത്തെ കശുവണ്ടി പള്ളി ഭാരവാഹികള്‍ ചിലര്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് പറഞ്ഞ് കുടുംബം ഇന്നലെ കശുവണ്ടി ശേഖരിക്കാനെത്തിയതോടെയാണ്  സംഘര്‍ഷമുണ്ടായത്. പാട്ടത്തിനെടുത്തവരും പള്ളിക്കമ്മിറ്റിയെ അനുകൂലിക്കുന്നവരും മന്ദമ്പത്ത് കുടുംബവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

RELATED STORIES

Share it
Top