സ്ഥലമേറ്റെടുക്കല്‍ നയം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി : 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു വിരുദ്ധമായി സര്‍ക്കാര്‍ രൂപം നല്‍കിയ സ്ഥലമേറ്റെടുക്കല്‍ നയം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതാണ് 2013 ലെ നിയമം. ഇതിലെ 107, 108 വകുപ്പുകള്‍ക്ക് വിരുദ്ധമായാണ് 2015 ല്‍ നയം രൂപീകരിച്ചത്. നിയമവിരുദ്ധമായ ഈ നയത്തിന്റെയടിസ്ഥാനത്തില്‍ ന്യായവില നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ തല സമിതികള്‍ക്ക് രൂപം നല്‍കി. ഇവയും നിയമവിരുദ്ധമാണെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. കൊല്ലം ചവറയിലെ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനു സമീപം മാലിന്യ പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങള്‍ ഏറ്റെടുക്കണമെന്നും ഇതിനായി 2013 ലെ നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

RELATED STORIES

Share it
Top