സ്ഥലങ്ങളെയും തൊഴിലിനെയും ആക്ഷേപിച്ച് ആര്‍എസ്എസ് മുഖ പത്രം: പ്രതിഷേധം വ്യാപകം

ശാസ്താംകോട്ട: സമീപകാലത്തുണ്ടായ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി കുന്നത്തൂര്‍ താലൂക്കിലെ ചില സ്ഥലങ്ങളെയും ചില തൊഴില്‍ ചെയ്യുന്നവരേയും തുടര്‍ച്ചയായി ആക്ഷേപിച്ച് ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമി വാര്‍ത്തകള്‍ പടച്ചുവിടുന്നു.
എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് അടിത്തറയുണ്ട് എന്ന കാരണത്താല്‍ പോരുവഴി, സിനിമാപറമ്പ്, കമ്പലടി മേഖലകള്‍ ഇസ്്‌ലാമിക തീവ്രവാദ കേന്ദ്രങ്ങളാണന്ന തരത്തില്‍ ഒരാഴ്ചമുമ്പ് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
മത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കേരളത്തിലെ താലിബാനാണ് ഈ പ്രദേശങ്ങള്‍ എന്നുമായിരുന്നു പത്രം എഴുതിപിടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച് ജയിച്ചത് പോലും വലിയ അപരാധമായി പ്രചരിപ്പിച്ചപത്രം ഇപ്പോള്‍ ഒരുപടി കൂടികടന്ന് ഈ പ്രദേശങ്ങളില്‍ നിന്ന് മെത്ത, കര്‍ട്ടന്‍, വിനൈല്‍ വില്‍പ്പനയ്ക്ക് പോകുന്നവരെ തീവ്രവാദികളാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഈ പത്രം വീണ്ടും വാര്‍ത്ത പ്രചരിപ്പിച്ചത്.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് രാഷ്ട്രീയ-ജാതി-മതചിന്തകള്‍ക്ക് അതീധമായി പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.സൈനികര്‍, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ കുറിച്ച് വിവരശേഖണം കച്ചവടക്കാര്‍ നടത്തുന്നതായും പത്രം കണ്ടുപിടിച്ചിരിക്കുന്നു. തൃശൂര്‍ ജില്ലാപോലിസ് ആസ്ഥാനത്തുനിന്നും കൊല്ലം ജില്ലയിലെ പോലിസ് രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണത്രേ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അങ്ങനെ എങ്കില്‍ ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ജന്മഭൂമി പത്രത്തിന് ലഭിച്ചു എന്നത് വ്യക്തക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നാനാ ജാതി മത വിഭാഗങ്ങള്‍ ചേര്‍ന്ന് താമസിക്കുന്ന പ്രദേശമാണ് പോരുവഴി, സിനിമാപറമ്പ്, കമ്പലടി മേഖലകള്‍. എന്നാല്‍ ഇവിടെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് പത്രം തുടര്‍ച്ചയായ ആക്ഷേപവുമായി വന്നിരിക്കുന്നത്. അതുപോലെതന്നെ മെത്ത, കര്‍ട്ടന്‍, ചവിട്ടി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാം മുസ്്‌ലിംകള്‍ അല്ലെന്നും നാനാ ജാതി മത രാഷ്ട്രീയ വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടായും ഒറ്റയ്ക്കുമൊക്കെ കച്ചവടം നടത്തുന്നവരാണന്നും പ്രദേശവാസികള്‍ പറയുന്നു. പോരുവഴി മേഖല കേന്ദ്രീകരിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മെത്ത, കര്‍ട്ടന്‍, ചവിട്ടി കച്ചവടം നടന്നുവരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരത്തില്‍ കച്ചവടം നടത്തിവരുന്നത് വളരെ സാധാരണക്കാരണ്. യാഥാര്‍ഥ്യം ഇതാണന്നിരിക്കെ ഒരു പ്രത്യേക വിഭാഗത്തിനെ മാത്രം ലക്ഷ്യം വച്ച്‌കൊണ്ട് തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരേ നടപടി എടുക്കുണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top