സ്ഥലം ഏറ്റെടുക്കലിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്‌

പേരാമ്പ്ര: ചാനിയംകടവ് പേരാമ്പ്ര റോഡ് നവീകരണത്തിനായ് സ്ഥലം ഏറ്റെടുക്കലിനെതിരെ ആക്ഷന്‍ കൗ ണ്‍സില്‍ രംഗത്ത്. റോഡിന്റെ ഇരുവശങ്ങളിലെ താമസക്കാരും സ്ഥലമുടമകളുമായ മുപ്പതില്‍ പരം പേരാണ് റോഡിന് അനധികൃതമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. 9800 മീറ്റര്‍ നീളത്തില്‍ നിലവിലുള്ള റോഡ് 24.40 കോടി ചെലവില്‍ എട്ട് മീറ്ററാക്കി വീതികൂട്ടി നവീകരിക്കാന്‍ ഭൂഉടമകള്‍ സമ്മതിച്ചതാണ്. എന്നാല്‍ പണി ആരംഭിച്ചപ്പോള്‍ 10.50 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നത്.
സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചതിലും കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെതയാണ് ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിെനതിരെ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേ നേടുകയും ചെയ്തിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
എട്ട് മീറ്ററായി ഉയര്‍ത്തുന്നതില്‍ നിന്നും പത്തര മീറ്ററാക്കുമ്പോള്‍ അധികമായി നഷ്ടമാകുന്ന ഭൂമിക്ക് നഷ്ട പരിഹാരം ലഭിച്ചാല്‍ മാത്രമേ സ്ഥലം വിട്ടു നല്‍കുകയുള്ളൂ എന്ന് ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ അധികമായി എടുക്കുന്ന സ്ഥലങ്ങളില്‍ ഒട്ടനവധി മതിലുകളും കയ്യാലകളും നഷ്ടമാവുന്നുണ്ടന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി ടി മോഹനന്‍, കെ ശങ്കരന്‍, എം കെ സിറാജ്, കെ എം മൊയ്തീന്‍, എന്‍ മുഹമ്മദ് കാര്യങ്ങള്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top