സ്ത്രീ വേഷമണിഞ്ഞ് വീടുകളില്‍ ഭിക്ഷാടനം നടത്തിവന്നയാള്‍ പിടിയില്‍

കളമശ്ശേരി: സ്ത്രീ വേഷമണിഞ്ഞ് വീടുകളില്‍ ഭിക്ഷാടനം നടത്തിവന്ന ഇതര സംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കളമശ്ശേരി ഐടിഐ ചേനക്കാല റോഡില്‍ നിന്നാണ് ഹിന്ദി സംസാരിക്കുന്ന ഡെല്‍ഹി സ്വദേശിയെ കളമശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തത്. സാരിയും ബ്ലൗസും അണിഞ്ഞ് വീടുകളില്‍ നിന്നും ഇയാള്‍ ഭിക്ഷാടനം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ചില വീടുകളിലെ സ്ത്രീകള്‍ക്ക് സംശയം തോന്നി. ഇതോടെ സ്ത്രീകള്‍ അവരുടെ ബന്ധുക്കളെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരന്നു. തുടര്‍ന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു.

RELATED STORIES

Share it
Top