സ്ത്രീ പ്രവേശന കാര്യത്തില്‍ ഭക്തരുടെ വികാരം മാനിക്കണം

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എഎസ്. വിവിധ ക്ഷേത്രങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങള്‍ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ആര്‍എസ്എസ് ഭക്തരുടെ വികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ ശബരിമലയുള്‍െപ്പടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന നിലപാടായിരുന്നു ആര്‍എസ്എസ് സ്വീകരിച്ചിരുന്നത്.
ഭക്തരുടെ വികാരം മാനിക്കാതെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം നടത്തരുത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ടതാണ് ശബരിമല. സുപ്രിംകോടതി വിധി നടപ്പാക്കുമ്പോള്‍ അതും കൂടി മാനിക്കപ്പെടണം.വിധി അതിവേഗത്തില്‍ നടപ്പാക്കാനുള്ള നീക്കം നടത്തുകയാണ് സംസ്ഥാനസര്‍ക്കാര്‍.
ഇത് സ്ത്രീകള്‍ ഉള്‍െപ്പടെയുള്ള ഭക്തരുടെ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. ചിലര്‍ പ്രക്ഷോഭവും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി വിധി ബഹുമാനിക്കുന്നതിനൊപ്പം ആത്മീയ, മത നേതാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവിഭാഗവും ഒന്നിച്ചിരുന്ന് നിയമനടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top