സ്ത്രീ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം

ന്യൂഡല്‍ഹി: സ്ത്രീകളിലെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമാണെന്നു സുപ്രിംകോടതി. ഭര്‍ത്താവിന്റെ ഇഷ്ടത്തിനു വേണ്ടി സ്ത്രീകള്‍ ചേലാകര്‍മം നടത്തേണ്ട ആവശ്യം എന്താണെന്നും കോടതി ആരാഞ്ഞു. സ്ത്രീകള്‍ക്ക് സ്വന്തമായി അസ്തിത്വമുണ്ടെന്നും അവര്‍ വളര്‍ത്തു മൃഗം അല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അിഭാഷക സുനിത തിവാരി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്. അതേസമയം, രാജ്യത്ത് സ്ത്രീകളിലെ ചേലാകര്‍മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി ചേലാകര്‍മം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദാവൂദി ബോറ സമുദായത്തിലെ ചില സ്ത്രീകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top