സ്ത്രീസുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹിക പദവി  ഉയര്‍ത്താനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ പോലിസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലിസ് സ്റ്റേഷനുകളിലെത്തി പരാതി പറയാനുള്ള സ്ത്രീകളുടെ മാനസികാവസ്ഥ ശക്തിപ്പെട്ടുവരുന്നുണ്ട്. സ്ത്രീകള്‍ക്ക് വിശ്വസിക്കാവുന്ന അഭയസ്ഥാനം എന്ന നിലയില്‍ പോലിസ് സ്‌റ്റേഷനുകളില്‍ കടന്നു ചെല്ലാനാവണം. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും ഉത്തരവിലൂടെ നടപ്പാക്കാനാവുന്നതല്ല. മനോഭാവത്തിലും സംസ്—കാരത്തിലും മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്തരം സ്ഥിതി സൃഷ്ടിക്കപ്പെടുകയുള്ളൂ. നിയമം കര്‍ശനമാക്കുന്നതിനൊപ്പം ഇത്തരം സംസ്‌കാരമാറ്റം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ സെല്ലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ കുറഞ്ഞതായാണ് റിപോര്‍ട്ട്. പോലിസ് സ്—റ്റേഷനുകളിലെ വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ സ്ത്രീകള്‍ക്ക് പോലിസ് സ്‌റ്റേഷനുകളോടുള്ള ഭയമാറ്റത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വനിതാ പോലിസ് ഇന്‍സ്—പെക്ടറുടെ നേതൃത്വത്തില്‍ പതിനൊന്ന് വനിതാ പോലിസുകാരാണ് വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരവും മനശ്ശാസ്ത്രപരവുമായ സഹായം വനിതാ സെല്ലുകളില്‍ ലഭിക്കുന്നു. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2016നെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ 2017ല്‍ കുറഞ്ഞു.
2016ല്‍ 15114 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2017 ല്‍ 14250 കേസുകളാണുണ്ടായത്. പോലിസ് വിമര്‍ശനം നേരിടുന്ന മൂന്നാം മുറയും അഴിമതിയും കുറഞ്ഞു വരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പോലിസില്‍ തിരുത്തപ്പെടേണ്ട ചില തെറ്റായ പ്രവണതകളുണ്ടെന്നും അത്തരം നയങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും നടപടിയില്‍ ദാക്ഷിണ്യം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണതകളെ തിരുത്തി ശരിയാക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി കെ പ്രശാന്ത്, സംസ്ഥാന പോലിസ് മേധാവി ലോക്—നാഥ് ബെഹ്‌റ, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top