സ്ത്രീസുരക്ഷയ്ക്കായി മൊബൈലുകളില്‍ അപായ ബട്ടണ്‍

സ്ത്രീസുരക്ഷയ്ക്കായി മൊബൈലുകളില്‍ അപായ ബട്ടണ്‍
ന്യൂഡല്‍ഹി: സ്ത്രീസുരക്ഷയ്ക്കായി അപായ ബട്ടണ്‍ ഫോണില്‍ ഉള്‍പ്പെടുത്താന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി.ഇത് സംബന്ധിച്ച് മൊബൈല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ജിപിഎസുമായി ബന്ധിപ്പിക്കുന്ന 'അപായ ബട്ടണ്‍' ആണ് ഉണ്ടാകുക. ഇത് അമര്‍ത്തിയാല്‍ ഏതാനും നമ്പറുകളിലേക്ക് സന്ദേശം പോകുകയും അപകടത്തില്‍പ്പെട്ടയാള്‍ എവിടെയാണെന്ന് മനസിലാകുകയും ചെയ്യും.നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കുട്ടികളുടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

RELATED STORIES

Share it
Top