സ്ത്രീയെ കബളിപ്പിച്ച് ആഭരണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ഭര്‍ത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും വശീകരിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെയാണ് കസബ പോലിസ് അറസ്റ്റ്് ചെയ്തത്. ഇവര്‍ ആഭരണം പണയം വെച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ എത്തിച്ച് പോലിസ് തെളിവെടുത്തു.
മുമ്പും ഇവര്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലിസ്് പരിശോധിച്ചുവരികയാണ്.
ഒരൂ ലക്ഷത്തോളം രൂപ വില വരുന്ന നാല് പവന്‍ മാലയും രണ്ട് ലോക്കറ്റും സ്ത്രിയുടെ കഴുത്തില്‍ നിന്നും ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ലോഡ്ജ് മുറിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. മാല മോഷണം പോയ വിവരം യുവതിയാണ് കസബ പോലിസില്‍ അറിയിച്ചത്.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ വി സിജിത്തിന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയുകയായിരുന്നു.
ഇവര്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലിസ്.

RELATED STORIES

Share it
Top