സ്ത്രീയുടെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നു

ഓച്ചിറ: സ്‌റ്റേഷനറി കടയിലെത്തിയ യുവാവ് കച്ചവടം നടത്തികൊണ്ടിരുന്ന സ്ത്രീയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞതിന് ശേഷം അവരെ തള്ളിയിട്ട് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 7000 രൂപ കവര്‍ന്നു. തഴവ കുതിരപന്തി കണ്ടത്തില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ബീനയെ തള്ളിയിട്ടശേഷമാണ് പണം കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സംഭവം. ബിജുവിന്റെ ‘കണ്ടത്തില്‍’ സ്‌റ്റേഷനറി കടയിലെത്തിയ യുവാവ് ആദ്യം സിഗററ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സിഗററ്റുവാങ്ങിയതിന് ശേഷം യുവാവ് പോയി. എന്നാല്‍ കുറച്ച് കഴിഞ്ഞ് തിരികെ വന്ന യുവാവ് കൈയില്‍ കരുതിയിരുന്ന മുളക്‌പൊടി ബീനയുടെ കണ്ണിലേക്ക് എറിഞ്ഞശേഷം അവരെ തള്ളിയിട്ട് പണം അപഹരിച്ചതിന് ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഓച്ചിറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top